തലശേരി : തലശേരി ബ്രണ്ണൻ കോളേജിൽ വെച്ചുനടന്ന ഇന്റർ ഡയറക്ടറേറ്റ് ജൂനിയർ സ്‌ക്വാഡ് ഡ്രിൽ മത്സരത്തിൽ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാം തവണയും ചാമ്പ്യൻമാരായി. ക്വാർട്ടർ മാസ്റ്റർ സർജന്റ് നിയുക്‌ത്ത് .എസ് ആണ് രാമവിലാസം സ്‌ക്വാഡ് ഡ്രിൽ ടീമിന്നെ നയിച്ചത്. കഴിഞ്ഞ തവണ സർജന്റ് മേജർ ശ്രിഭദ്ര യാണ് സ്‌ക്വാഡ് ഡ്രിൽ ടീമിന്നെ നയിച്ചത്. രണ്ടാം തവണയും ഈ വിജയം നേടിയെടുക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനിക്കുന്നു എന്നും കേഡറ്റുകളുടെ ചിട്ടയായ പരിശീലനത്തിന്റെ ഫലമാണ് ഈ വിജയം എന്നും എൻ സി സി ഓഫീസർ ടി .പി .രവിദ് അഭിപ്രായപ്പെട്ടു .
Sign in
Sign in
Recover your password.
A password will be e-mailed to you.