Latest News From Kannur

കലാ മത്സരങ്ങൾ നടത്തുന്നു

0

മാഹി: ചാലക്കര ശ്രീ വരപ്രത്ത് കാവ് തിറ മഹോത്സവത്തോടനുബന്ധിച്ച് മയ്യഴിയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്കായി വിവിധ കലാ -സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഫിബ്രവരി 2 ന് കാലത്ത് 9.30 ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.
എൽ.കെ.ജി. മുതൽ യു.പി വരെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ആംഗ്യ പാട്ട്, കഥ പറയൽ, പദ്യംചൊല്ലൽ, ലളിത ഗാനം എന്നിവയാണ് കാലത്ത് നടത്തുന്ന മത്സര ഇനങ്ങൾ.
ഉച്ചക്ക് 2.30 ന് നിറക്കൂട്ട് ചിത്രരചനാ മത്സരം നടക്കും. മത്സരാർത്ഥികൾ പരിപാടികൾ തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9539931478, 9846754707, 9388510799

Leave A Reply

Your email address will not be published.