കൂത്തുപറമ്പ് : കെ. പി. സി. സി നടപ്പിലാക്കുന്ന ആയിരം വീട് പദ്ധതിയുടെ ഭാഗമായി പടുവിലായിയിൽ നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം 2 ന് ഞായറാഴ്ച നടക്കും. വേങ്ങാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയാണ് പടുവിലായിയിൽ വീട്ടമ്മയ്ക്കായി വീട് നിർമ്മിച്ചത്.
കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരൻ താക്കോൽ ദാനം നിർവ്വഹിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഡി. സി. സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പങ്കെടുക്കും.
വേങ്ങാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.പി.സലിം അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കളായ ടി.ഒ.മോഹനൻ , കെ.സി. മുഹമ്മദ് ഫൈസൽ , എൻ.പി.ശ്രീധരൻ , കെ.പി.സാജു , സുരേഷ് ബാബു എളയാവൂർ , മമ്പറം ദിവാകരൻ തുടങ്ങിയവർ ആശംസയർപ്പിക്കും.
20 ലക്ഷം രൂപ ചെലവിൽ 1000 സ്ക്വയർ ഫീറ്റിലാണ് സ്നേഹവീട് ഒരുക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post