കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി ‘വയോജനങ്ങളും കാർഷിക രംഗവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൃഷി വിദഗ്ധൻ മലപ്പട്ടം പ്രഭാകരൻ ക്ലാസിന് നേതൃത്വം നൽകി. വിഷമയമായ മരുന്നുകളും മറ്റും ഉപയോഗിച്ച് എത്തുന്ന പച്ചക്കറികളെ പടിക്കു പുറത്തു നിർത്തണമെന്നും ആരോഗ്യത്തിന് ഹാനികരമല്ലാത്ത പച്ചക്കറി നമ്മൾ തന്നെ ഉണ്ടാക്കി കഴിച്ചാൽ ആയുർദൈർഘ്യം കൂടുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിലൂടെ ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. 80കഴിഞ്ഞ പലരും ഇപ്പോൾ കൃഷിയിൽ സജീവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാൻഡ് വീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോഫീ ഹൗസ് സൊസൈറ്റി പ്രസിഡൻ്റ് എൻ. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സി.എച്ച് പ്രദീപ് കുമാർ, സി.പി ശോഭന എന്നിവർ സംസാരിച്ചു. തുടർന്ന് പാചക മത്സരവും മെഹന്തി ഫെസ്റ്റും കലാസന്ധ്യയും അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.