Latest News From Kannur

സമ്മതിദായക ദിനം; ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

0

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ഇലക്ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വനിതാ കോളേജില്‍ നടന്ന മത്സരത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി നന്ദന ഒന്നാം സ്ഥാനം നേടി. ഗവ. ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥിനി അശ്വിതി രണ്ടാം സ്ഥാനവും രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥി ദ്രുപത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാരായ പ്രമോദ്, സജിത്ത് എന്നിവര്‍ മല്‍സരത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 111 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. സമ്മാനാര്‍ഹര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജനുവരി 25ന് വൈകുന്നേരം മൂന്നിന് കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷ പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി അറിയിച്ചു.

 

Leave A Reply

Your email address will not be published.