Latest News From Kannur

നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി

0

കാസർഗോഡ് :ചീമേനിയിൽ വച്ച് നടന്ന വേൾഡ് ഷോട്ടോക്കാൻ കരാത്തെ നാഷണൽ ടൂർണമെന്റിൽ കത്ത, കുമിത്തെ വിഭാഗത്തിൽ പങ്കെടുത്തവരിൽ 16 കുട്ടികൾക്ക് ഗോൾഡ് മെഡലും, 9കുട്ടികൾക്ക് സിൽവർ മെഡലും, 4 കുട്ടികൾക്ക് ബ്രോൺസ് നേടി. 153 പോയിന്റ് നേടികൊണ്ടാണ് ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് .
വിജയികൾക്കുള്ള അവാർഡ് ദാനം ജയിൽ സൂപ്രണ്ട് ശ്രീ. അൻസാർ കെ .ബി നിർവഹിച്ചു. പരിപാടിയുടെ ഉത്ഘാടനം ശ്രീ. എം .രാജഗോപാലൻ എം. എൽ. എ നിർവഹിച്ചു. ചടങ്ങിൽ വേൾഡ് ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ ചീഫ് സെൻസായി രഞ്ജിത്ത്, സൗത്ത് ഇന്ത്യൻ ചീഫ് സെൻസായി രാജീവൻ സി .പി, ഡിസ്ട്രിക്ട് ചീഫ് സെൻസായി രവിദ്മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

Leave A Reply

Your email address will not be published.