മാഹി: മാഹി കോ .ഓപ്പറേറ്റീവ് കോളജ് ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിക്സ്ത് അണ്ടർ 17 ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. 2007 നോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. 17 വയസ്സിൽ താഴെയുള്ള ആറ് ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് പതിനായിരം രൂപയും ട്രോഫിയും സമ്മാനിക്കും. റണ്ണേർസിന് 5000 രൂപയും ട്രോഫിയുംലഭിക്കും.
ജനുവരി 18, 19 തിയ്യതികളിൽ നടക്കുന്ന മത്സരം സഹകരണ ബി. എഡ്. കോളജ് ചെയർമാൻ സജിത് നാരായണൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സജിത്ത് നാരായണൻ,ഡോ. സിജി ലക്ഷ്മിദേവി., ഡോ.കെ.വി. ദീപ്തി, ടി.എം.സുധാകരൻ, കെ.കെ.വി.മുഹമ്മദ് ഷഹിൽ, പി.കെ. സിനൂപ്, അനഘ അച്ചുതൻ , ടി.വി.രജീഷ്, സച്ചിൻ സജീവ്പങ്കെടുത്തു. വിശദ വിവരങ്ങൾക്ക് ഫോൺ: 9037190560, 9495368393
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post