മദ്യപിച്ച് ബഹളം വച്ചതിന് ട്രെയിനിൽ നിന്നിറക്കി വിട്ടു; പ്രകോപനത്തിൽ കല്ലേറ്, യാത്രക്കാരന് പരിക്ക് കല്ലേറിൽ ട്രെയിൻ യാത്രക്കാരന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.
കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിന് നേരെ കല്ലേറ്. കല്ലേറിൽ ട്രെയിൻ യാത്രക്കാരന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ വെള്ളിയാഴ്ച രാവിലെയായിരുന്നു കല്ലേറുണ്ടായത്. കൊല്ലം ശക്തികുളങ്ങര സ്വദേശി വി മുരളീധരനാണ് (63) പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.