ഇരിക്കൂർ : ഇരിക്കൂർ കർഷക സംഗമം അഗ്രിഫെസ്റ്റ് 2025 ന് ആലക്കോട് നടുപ്പറമ്പിൽ സ്പോർട്സ് സിറ്റിയിൽ തുടക്കമായി. ഫെസ്റ്റിനോടനുബന്ധിച്ചുള്ള കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം പി.സന്തോഷ് കുമാർ എം.പി നിർവഹിച്ചു. മലയോര കർഷകരെ ചേർത്തുപിടിച്ചുകൊണ്ട് കാർഷിക മേഖലയിൽ നടത്തുന്ന പരിശ്രമങ്ങൾ കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കർഷകർക്കായുള്ള പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും എം.പി നിർവഹിച്ചു. തുടർന്ന് ക്ഷീരമേഖലയുടെ സുസ്ഥിരവികസന സംയോജന സാധ്യതകൾ, യുവജനങ്ങളും കൃഷി സാധ്യതകളും, നാണ്യവിളകൾ, തെങ്ങ് കവുങ്ങ് വിളകളുടെ പ്രശ്നങ്ങളും പുനരുദ്ധാരണ സാധ്യതകളും, ഇരിക്കൂർ നിയോജകമണ്ഡലം ടൂറിസം വികസനം – വിവിധ വകുപ്പുകളുമായുള്ള സംയോജന വികസന സാധ്യതകൾ എന്നീ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസെടുത്തു. വിവിധ വകുപ്പുകളും കർഷക സഹകരണ സംഘങ്ങളും നേതൃത്വം നൽകുന്ന സ്റ്റാളുകളും കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനങ്ങളും മേളയിലുണ്ട്. തുടർന്ന് കലാസന്ധ്യയും അരങ്ങേറി. അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ, ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ് നായർ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഒ. എ. സജിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.