കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 150ാം വാർഷിക ദിനം കണ്ണൂർ വിമാനത്താവളം എയ്‌റോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്‌റ്റേഷന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി വിമാനത്താവള ടെർമിനൽ പരിസരത്ത് കാലാവസ്ഥാ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കിയാൽ മാനേജിംഗ് ഡയറക്ടർ സി.ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥ വകുപ്പിന്റെ പ്രവർത്തന രീതികൾ എയ്‌റോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്‌റ്റേഷൻ മേധാവി കെ.ബൈജു വിശദീകരിച്ചു. ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കാലാവസ്ഥ വിഭാഗം ഉദ്യോഗസ്ഥരായ എം.പി ജയേഷ്, വി. ബിജു, എം. അരുൺ, വി.എം പ്രണവ് ചന്ദ്രൻ, അഭിരാം അജയൻ, നിധിൻ സത്യൻ, സന്തോഷ് കുമാർ എന്നിവർ വിശദീകരിച്ചു. എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.കെ അശ്വനി കുമാർ, സി.ഐ.എസ്.എഫ് കമാണ്ടന്റ് അനിൽ ദോണ്ടിയാൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഓഫീസർ ഇൻ ചാർജ് വി. ശ്രീനിവാസു, കാലാവസ്ഥ വിഭാഗം ഉദ്യോഗസ്ഥരായ പി.ജി പ്രദീപ്കുമാർ, കെ.എം രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.