പാനൂർ: ആർ.ജെ.ഡി ഇടത് മുന്നണി വിട്ടു പോകുമെന്ന് ചിലർ നടത്തുന്ന പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണെന്ന് കെ.പി.മോഹനൻ എം.എൽ.എ പറഞ്ഞു. ഇടത് മുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ആർ.ജെ.ഡി എന്നും മുൻനിരയിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയ്ക്കെതിരേ ജനാധിപത്യ കക്ഷികളെ യോജിപ്പിച്ചു കൊണ്ട് ഇന്ത്യാ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി സമൂഹ്യ നീതി ഉറപ്പാക്കുന്ന ഇടതു രാഷ്ട്രീയം എന്നും മുറുകെപ്പിടിച്ചു മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
മുൻമന്ത്രി പി.ആർ. കുറുപ്പിൻ്റെ 24-ാം ചരമവാർഷികാചരണ പരിപാടിയുടെ ഭാഗമായി ആർ.ജെ.ഡി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ആർ.സ്മൃതിയാത്രയുടെ ഉദ്ഘാടനം വിളക്കോട്ടൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പി.ആർ. അനുസ്മരണ കമ്മിറ്റി ചെയർമാൻ സി.കെ.ബി.തിലകൻ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സീനിയർ നേതാവ് കെ.പി.ചന്ദ്രൻ, സംസ്ഥാന ജന. സെക്രട്ടറി പി.കെ.പ്രവീൺ, സംസ്ഥാന സെക്രട്ടറി ഉഷ രയരോത്ത്, ജില്ലാ ജന. സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.അനന്തൻ, രഷ്ട്രീയമഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ, സെക്രട്ടറി എൻ.ധനഞ്ജയൻ, പി.പി. പവിത്രൻ എന്നിവർ പ്രസംഗിച്ചു. ജാഥാ ലീഡർ മണ്ഡലം പ്രസിഡൻ്റ് പി.ദിനേശന് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം.
ജാഥക്ക് ആവേശോജ്വല സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്.
വൈകിട്ട് പാനൂർ ബസ് സ്റ്റാൻ്റിൽ നടന്ന സ്മൃതി യാത്ര സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കൊടക്കാടൻ രാജൻ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ, കെ.പി. ചന്ദ്രൻ, കിസാൻ ജനത ജില്ലാ പ്രസിഡണ്ട് കെ.കുമാരൻ, ജാഥാ ഡയരക്ടർ സജീന്ദ്രൻ പാലത്തായി, യുവജനത മണ്ഡലം പ്രസിഡന്റ് എം.കെ. രഞ്ചിത്ത്, മഹിളാ ജനതാ മണ്ഡലം പ്രസിഡൻ്റ് ചന്ദ്രിക പതിയൻ്റവിട എന്നിവർ പ്രസംഗിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജയചന്ദ്രൻ കരിയാട്, വി.പി.മോഹനൻ, വി.പി.യദുകൃഷ്ണ, കെ.പി.റിനിൽ എം.കെ.രഞ്ജിത്ത്, ഹരീഷ് കടവത്തൂർ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post