Latest News From Kannur

വിശിഷ്ട വ്യക്തികളെ ആദരിച്ചു

0

തലശേരി : എ. സി. ഷണ്മുഖദാസ് സ്മാരകവേദിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സാംസ്കാരിക ഔദ്യോഗിക മേഖലകളിൽ നിസ്തുല സേവനം ചെയ്തുവരുന്ന വ്യക്തിത്വങ്ങളെ ആദരിച്ചു. പാലയാട് പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മിനി ഓഡിറ്റോറിയത്തിൽ ആണ് ആദരവ് സംഘടിപ്പിച്ചത്. ആദരസമ്മേളനം എൻ.സി.പി (എസ്) കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ. സുരേശൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ കെ. വിനയരാജ് ആദര സമർപ്പണം നടത്തി. ഇ. വി. കുമാരൻ, ടി. കെ. കനകരാജൻ മാസ്റ്റർ, കെ. വേലായുധൻ, സി. കെ. ദിലീപ്കുമാർ മാസ്റ്റർ , എ. കെ. രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ധർമ്മടം വില്ലേജ് ഓഫീസർ കെ. ഷജീഷ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ സി. ജയദേവൻ, കൃഷി ഓഫീസർ കെ. സച്ചിൻ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ. പ്രദീപൻ, ആദ്ധ്യാത്മിക പ്രഭാഷകൻ കെ. വി .രജീഷ്, കരകൗശല വിദഗ്ദ്ധൻ എം.സി. സുന്ദർരാജ്, ശില്പി പി. രാജൻ, ലോട്ടറി വില്പനക്കാരനായ വി. പി. രാജേഷ്, അംഗൻവാടി ടീച്ചർമാരായ കെ. അജിത,വി. വിനി, പി. എം. ബിന്ദു, അംഗൻവാടി ഹെൽപ്പർമാരായ എ. ബീന, ശോഭ, മിത്ര എന്നിവരെയാണ് ആദരിച്ചത്. എൻ. സി. പി (എസ്) ജില്ലാ വൈസ് പ്രസിഡണ്ട് വി.സി. വാമനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.സി.പി (എസ്) ബ്ലോക്ക് പ്രസിഡണ്ട് കെ. ശിവദാസൻ സ്വാഗതവും എ. സി. ഷൺമുഖദാസ് സാംസ്കാരിക വേദി സെക്രട്ടറി എൻ. കെ. പ്രേമനാഥ് നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.