ന്യൂമാഹി : ന്യൂമാഹിയിലെ പാലിക്കണ്ടി തറവാട് കുടുംബസംഗമം ഡിസംബർ 29 ന് ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കും. മാഹിയിലും കണ്ണൂർ, കോഴിക്കോട് ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് പാലിക്കണ്ടി തറവാട്. കണ്ണൻ-ചിർക്കാച്ചി ദമ്പതികളുടെ സന്തതിപരമ്പരകളാണ് പാലിക്കണ്ടി തറവാട്ടംഗങ്ങൾ. തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും സംഗമത്തിൻ്റെ സംഘാടകസമിതി ചെയർമാനും ചിത്രകാരനുമായ ബാലൻ പാലിക്കണ്ടിയുടെ ചിത്രപ്രദർശനം 29 മുതൽ ജനുവരി രണ്ട് വരെ മലയാള കലാഗ്രാമം ആർട്ട്ഗാലറിയിൽ നടക്കും. നാടൻകലാ ഗവേഷകൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ബാലൻ പാലിക്കണ്ടി, എൻ. കെ.സജീഷ്, പാലിക്കണ്ടി ശശികുമാർ, സി.വി.വിജയൻ എ ന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.