Latest News From Kannur

പുനരധിവാസം; വയനാട്ടിൽ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, അർഹമായ നഷ്ടപരിഹാരം നൽകണം

0

കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ, ഉടമകൾക്ക് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്.

ഭൂമി അളക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാം. അതേസമയം, നഷ്ട‌പരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ഹാരിസൺസ്, എൽസ്റ്റൺ എസ്റ്റേറ്റുകളിലാണ് വയനാട് ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കുന്നതിനായി സർക്കാർ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചത്. എന്നാൽ, ഈ നടപടികൾ തടയണമെന്നാവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്.

ഹാരിസൺസ് മലയാളം പ്ലാൻ്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കർ ഭൂമി, കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിന്റെ കൽപറ്റ ബൈപ്പാസിനോട് ചേർന്ന പുൽപാറ ഡിവിഷനിലെ 78.73 ഏക്കർ ഭൂമി എന്നിവയാണ് മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടൽ ബാധിതർക്ക് ടൗൺഷിപ്പ് നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവും പുറത്തിറങ്ങിയതാണ്. ഇതിനിടെയാണ്

ഭൂമിയേറ്റെടുക്കലിനെതിരേ ഇരു മാനേജ്മെന്റുകളും ഹൈക്കോടതിയെ സമീപിച്ചത്.

ഭൂമിയേറ്റെടുക്കൽ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹാരിസൺസിന്റേ്റേയും എൽസ്റ്റണിന്റേയും വാദം. എന്നാൽ എസ്റ്റേറ്റുകളിൽ സർക്കാരിന്റെ അവകാശവാദം ഉന്നയിച്ച് വയനാട് ജില്ലാ കളക്‌ടർ ഡി.ആർ മേഘശ്രീ സുൽത്താൻ ബത്തേരി കോടതിയിൽ സിവിൽകേസും ഫയൽ ചെയ്തിരുന്നു. ഭൂമി സംബന്ധിച്ച നിയമപോരാട്ടം ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിലാക്കുമോ എന്ന ആശങ്കപോലും ഉയർത്തിയിരുന്നു.

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. വയനാട് പുനരധിവാസത്തിന് സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി വിധി മനുഷ്യരുടെ ഹൃദയമറിയുന്നതും ദുരന്തനിവാരണ പ്രക്രിയയിൽ സർക്കാരിൻ്റെ വികാരം കോടതി പൂർണമായും തിരിച്ചറിഞ്ഞതിന്റേയും തിരിച്ചറിഞ്ഞതിന്റേയും തെളിവാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദുരന്തം ഉണ്ടായി രണ്ട് മാസത്തിനുള്ളിൽ ദുരന്തനിവാരണത്തിനൊപ്പം ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിരുന്നു. ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ദുരന്തബാധിതർക്കായി മുഖ്യമന്ത്രി ഉറപ്പുനൽകിയ ടൗൺഷിപ്പ് എവിടെ ഒരുക്കുമെന്ന ആലോചന തുടങ്ങിയിരുന്നു. ദുരന്തബാധിതരായ ആളുകളുടെ ആവശ്യം പരിഗണിച്ചാണ് ഒരുമിച്ച് താമസിക്കുന്നതിനുള്ള ടൗൺഷിപ്പ് തന്നെ ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.