മാഹി : 92 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തലശ്ശേരി ശ്രീ ജഗനാഥ ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിലേക്ക് പുറപ്പെടുന്ന ദിവ്യജ്യോതി പ്രയാണത്തിന് മാഹി പള്ളി മൈതാനത്ത് 27ന് വെള്ളിയാഴ്‌ച കാലത്ത് 10 മണിക്ക് മാഹി എസ്. എൻ. ഡി. പി യൂണിയന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകും.