ഈസ്റ്റ് പള്ളൂർ: നെല്ല്യാട്ട് ശ്രീ കളരിഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചുറ്റുവിളക്ക് മണ്‌ഡല മഹോത്സവം 2024 ഡിസംബർ 26 വ്യാഴം (1200 ധനു 11) ക്ഷേത്രം മേൽശാന്തി എടമനഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്ത്വത്തിൽ നടത്തപ്പെടുന്നു.
2024 ഡിസംബർ 26 വ്യാഴാഴ്‌ച
രാവിലെ 8 മണി : നടതുറക്കൽ തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം,മലർപൂജ
ഉച്ചയ്ക്ക് 12 മണി : വിശേഷാൽ പൂജ,
12.30 ന് : മുട്ടറക്കൽ വഴിപാട്,
വൈകു. 6 മണി: ദീപാരാധന,
രാത്രി 8 മണിക്ക്: ഉത്സവപൂജ, ഉപദേവൻമാർക്ക് നിവേദ്യം ഗുരുവിന് കലശാഭിഷേകം
8.30: നടയടക്കൽ.
എല്ലാ വെള്ളിയാഴ്‌ചകളിലും കാലത്ത് 10.30ന് അഷ്‌ടദ്രവ്യ ഗണപതിഹോമവും ഉച്ചയ്ക്ക് 12 മണിക്ക് വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര കമ്മിറ്റിക്കാർ അറിയിച്ചു.