Latest News From Kannur

അന്താരാഷ്ട്ര കരകൌശല മേളക്ക് നാളെ (വെള്ളി) തിരിതെളിയും

0

തലശ്ശേരി : വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ 18 ദിവസം നീളുന്ന സർഗ്ഗാലയ അന്താരാഷ്ട്ര കര കൌശല മേളക്ക് വെള്ളിയാഴ്‌ച തിരി തെളിയും ‘മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 22 ന് വൈകിട്ട് 6 ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സംസ്ഥാന വിനോദ സഞ്ചാര, പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും. തീം വില്ലേജ് സോൺ ഉദ്ഘാടനം പി. ടി.ഉഷ എം.പി. നിർവ്വഹിക്കും. 25 സംസ്ഥാനങ്ങളിലും 15 രാജ്യങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട 200ഓളം കലാകാരന്മാർ അവരുടെ സർഗസഷ്ട്‌ടികളുമായി മേളയിൽപങ്കെടുക്കും. പരമ്പരാഗത സങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന ഹാൻഡ്ലും, കളരി, സുഗന്ധ വ്യഞ്ജനം, മുള, കളിമൺ, അറബിക്ക് കാലിഗ്രാഫി, തെയ്യ ഗ്രാമങ്ങൾ എന്നിവ ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മേളയുടെ സവിശേഷതയാണെന്ന് സർഗ്ഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3 ലക്ഷം സന്ദർശകർ മേളയിൽഎത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു സർഗ്ഗാലയ സംഘടിപ്പിച്ച ഇത്തവണത്തെ അന്തർദേശിയ കരകൌശല അവാർഡുകൾ സ്വന്തമാക്കിയ ഇറാൻ, ബൾഗേറിയ രാജ്യങ്ങളിലെ കരകൌശല വിദഗ്ദർ ഉദ്ഘാടന ദിവസം എത്തി അവാർഡുകൾ സ്വീകരിക്കും. മലബാറിലെ ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള ചർച്ചകളും മേളയിൽ അനുബന്ധമായി വിവിധ ദിവസങ്ങളിൽ നടക്കും. ക്രാഫ്റ്റ് ഡിസൈനർ കെ.കെ.ശിവദാസൻ, കോ. ഓർഡിനേറ്റർ എസ്. അശോക് കുമാർ എന്നിവരുംസംബന്ധിച്ചു.

Leave A Reply

Your email address will not be published.