വടകര: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
ഇന്നലെ രാത്രി വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജയരാജൻ കെ. എ യും പാർട്ടിയും കണ്ണൂർ – കോഴിക്കോട് നാഷണൽ ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിൽ
കുഞ്ഞിപ്പള്ളിയിൽ വച്ച് കേരളത്തിൽ വില്പനാധികാരം ഇല്ലാത്ത 42 കുപ്പികളിലായി 21 ലിറ്റർ മാഹി വിദേശമദ്യം പിടിച്ചെടുത്തു. ഹോണ്ട Dio സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന കുറ്റത്തിന് കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പയ്യാവൂർ പാലയാട് മുട്ടത്തിൽ മിഥുൻ തോമസ് എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിജയൻ വി. സി. സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം. പി, മുഹമ്മദ് റമീസ് കെ, അഖിൽ കെ.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ തുഷാര . ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി.എന്നിവർ പങ്കെടുത്തു. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ വടകര എക്സൈസ് രണ്ടാഴ്ചക്കുള്ളിൽ മാഹി വിദേശമദ്യം കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഏകദേശം 400 ലിറ്ററോളും മാഹി വിദേശമദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.