പാനൂർ: പ്രമുഖ വ്യവസായിയും പാർക്കോ ഗ്രൂപ്പ് മുൻ ചെയർമാനും മിഡിൽ ഈസ്റ്റ് ചന്ദ്രിക ഡയറക്ടറുമായിരുന്ന കടവത്തൂരിലെ പരേതനായ പി. എ. റഹ് മാൻ്റെ മകൻ മുഹമ്മദ് വാഫിയും പാനൂർ മഹല്ല് ജമാഅത്ത് ട്രഷററും വ്യവസായിയുമായ സി. ടി. അബ്ദുല്ലയുടെ മകൾ ഫാത്തിമ ഷദയും വിവാഹിതരായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിക്കാഹിന് നേതൃത്വം നൽകി. പ്രൊഫ. എൻ. കെ അഹമ്മദ് മദനി നിക്കാഹ് ഖുത്തുബ നിർവഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം. എൽ. എ, സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ, എം.എൽ.എ മാരായ കെ.പി. മോഹനൻ, രമേശ് പറമ്പത്ത്, കെ. പി. എ. മജീദ് , നജീബ് കാന്തപുരം, ആബിദ് ഹുസൈൻ തങ്ങൾ , ടി. വി. ഇബ്രാഹിം , പി.കെ.ബഷീർ,അഡ്വ. എൻ. ഷംസുദ്ധീൻ, തോട്ടത്തിൽ രവീന്ദ്രൻ , പി. ടി. എ. റഹിം, മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ. വൽസരാജ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ,അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബഷീർ അലി ശിഹാബ് തങ്ങൾ, ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, മുഈൻ അലി ശിഹാബ് തങ്ങൾ, മുൻ മന്ത്രി നാലകത്ത് സൂപ്പി, കണ്ണൂർ മേയർ മുസ് ലിഹ് മഠത്തിൽ, മുസ് ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ അബ്ദു റഹ്മാൻ രണ്ടത്താണി, അബ്ദു റഹ് മാൻ കല്ലായി, പൊട്ടങ്കണ്ടി അബ്ദുല്ല, പാറക്കൽ അബ്ദുല്ല, സി. പി. ചെറിയ മുഹമ്മദ്, ഷാഫി ചാലിയം. എസ്. ടി. യു സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, എം. എസ്. എഫ്. ദേശീയ പ്രസിഡൻ്റ് അഹമ്മദ് സാജു, ഷംസുദ്ധീൻ മൊഹയദീൻ, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, ചന്ദ്രിക മുൻ പത്രാധിപരായ ടി. പി. ചെറൂപ്പ, നവാസ് പുനൂർ, മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലാരി, എം. വി. ജയരാജൻ, സി. എൻ. ചന്ദ്രൻ, പി. പി. ദിവാകരൻ, പി. കെ. കൃഷ്ണദാസ്, എൻ. ഹരിദാസ്, അബിൻ വർക്കി, കെ. എൻ. എ ഖാദർ, ഗോകുലം ഗോപാലൻ, എം. സി. വടകര, കെ. മോഹനൻ മാസ്റ്റർ, റിജിൽ മാക്കുറ്റി, എം. എസ്. എഫ് നേതാക്കളായ പി. കെ. നവാസ്, സി. കെ. നജാഫ്, സാഹിബ് മുഹമ്മദ്, റുമൈസ റഫീക്
യൂത്ത് ലീഗ് നേതാക്കളായ പി. കെ. ഫിറോസ്, ഇസ്മായിൽ പി. വയനാട്, ജിഷാൻ, സി. കെ. മുഹമ്മദ് അലി, ആഷിക് ചെലവൂർ, ഫാത്തിമ തഹലിയ, നജ്മ തബഷീറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
🔵