കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെഎസ് യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ലാത്തി വീശി പൊലീസ്
കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ കെ.എസ്. യുവും എസ്. എഫ്. ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെ.എസ്. യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കൊടി കെട്ടിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്. യു പ്രവര്‍ത്തകര്‍ കെട്ടിയ കൊടി തകര്‍ത്തു. ഇതേച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
പുറത്തു നിന്നും കൂടുതല്‍ കെ.എസ് .യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. കെ.എസ്. യു- എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് സംഘടനയിലുമുളളവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. ഐ.ടി.ഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ കെ. എസ്. യു ക്യാംപസില്‍ യൂണിറ്റ് സ്ഥാപിച്ചു. ഇതേത്തുടര്‍ന്ന് ക്യാംപസില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയായിരുന്നു.