ഏഴിമല :ഇന്ത്യൻ നാവിക സേനയുടെ പാസിംഗ് ഔട്ട് പരേഡ് കാണാനുള്ള സുവർണാവസരം രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് ലഭിച്ചു .സ്‌കൂൾ മാനേജർ ശ്രീ പ്രസീത് കുമാർ ,ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി ,എൻ സി സി ഓഫീസർ ശ്രീ ടി .പി .രവിദ് ,പി .ഐ സ്റ്റാഫ് നായിക്ക് സുനിൽ കുമാർ സിംഗ് തുടങ്ങിയർ കേഡറ്റുകളോടോപ്പം പസ്സിങ് ഔട്ട് പരേഡിന് സാക്ഷികളായി .ഇന്ത്യൻ നാവികസേനയുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ ഒരു എൻ സി സി കേഡറ്റ് എന്ന നിലയിൽ വളരെ അഭിമാനവും സന്തോഷവും ലഭിച്ചു എന്ന് സീനിയർ കേഡറ്റ് സർജന്റ് മേജർ ശ്രീഭദ്ര എസ് അഭിപ്രായപ്പെട്ടു .രാമവിലാസത്തിലെ 45 കേഡറ്റുകൾക്കാണ് പസ്സിങ് ഔട്ട് പരേഡിന് സാക്ഷിയാവാൻ അവസരം ലഭിച്ചത് .