കൊറോണ കാലത്ത് ജനുവരി 2020 മുതൽ ജൂൺ 2021 വരെയുള്ള 18 മാസത്തെ ക്ഷാമബത്താശ്വാസം പെൻഷൻകാർക്കും, ക്ഷാമബത്ത ജീവനക്കാർക്കും അനുവദിക്കണമെന്നും പുതുച്ചേരിയിലെ പെൻഷൻകാർക്ക് നടപ്പിലാക്കുന്ന സി. ജി. എച്. എസിന്റെ വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും കൌൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ഓഫീസിൽ ചേർന്ന പുതുച്ചേരി സ്റ്റേറ്റ് പെൻഷണെർസ് ഓർഗനൈസേഷൻ ജനറൽ ബോഡി യോഗം കേന്ദ്ര സർക്കാറിനോടും പുതുച്ചേരി സർക്കാറിനോടും ആവശ്യപ്പെട്ടു.
പി. സി. ശിവാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ ഗവണ്മെന്റ് പെൻഷണേർസ് ഓർഗനൈസേഷൻ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ മാസ്റ്റർ, കെ. എം. പവിത്രൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.