Latest News From Kannur

ഭരണഘടന അവകാശങ്ങളുടെ കാവലാള്‍’, രാജ്യത്തിന്റെ പവിത്ര ഗ്രന്ഥമെന്ന് രാഷ്ട്രപതി; 75 രൂപയുടെ നാണയവും സ്റ്റാമ്പും പുറത്തിറക്കി

0

ന്യൂഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായി. ഭരണഘടന അവകാശങ്ങളുടെ കാവലാള്‍ ആണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. സാമൂഹ്യ രാഷ്ട്രീയ മേഖലകളുടെ ആധാരശിലയാണ് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടന രൂപം കൊണ്ട പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ കോണ്‍സ്റ്റിറ്റിയുവന്റ് ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണഘടന രാജ്യത്തിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ നമ്മള്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഇപ്പോള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികവും ആഘോഷിക്കുന്നു. രാജ്യം നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍ ഭരണഘടനയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ഭരണഘടനയാണ്. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടന. ഇന്ത്യയെ ലോക ശ്രദ്ധയിലേക്ക് എത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

Leave A Reply

Your email address will not be published.