എ.ബി.വി.പിക്ക് തിരിച്ചടി; ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍.എസ്. യു.ഐക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍.എസ്. യു. ഐക്ക്. ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടിയപ്പോള്‍ സെക്രട്ടറി വൈസ് പ്രസിഡന്റ് സ്ഥാനം എ.ബി.വി.പി. നേടി. ഏഴുവര്‍ഷത്തിന് ശേഷമാണ് എന്‍.എസ്. യു. ഐക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. റൗണക് ഖത്രി പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രതാപ് സിങും തെരഞ്ഞെടുക്കപ്പെട്ടു. 1300 വോട്ടുകള്‍ക്കാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വിജയം. സെക്രട്ടറിയായി മിത്രവിന്ദ കരണ്‍വാളും ജോയിന്റ് സെക്രട്ടറിയായി ലോകേഷ് ചൗധരിയും നേടിയിരുന്നു.