കഴിഞ്ഞ വര്‍ഷം ജൂലായില്‍ അജിത് പവാര്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതോടെയാണ് എന്‍.സി.പി പിളര്‍ന്നത്. പിളര്‍പ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ അജിത്തിന് ഈ പോരാട്ടം നിര്‍ണായകമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമാണ് ഏറ്റുമുട്ടിയത്. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുപ്രിയ വിജയിക്കുകയും ചെയ്തിരുന്നു. ബാരാമതിയില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എയാണ് അജിത് പവാര്‍. 1991 മുതല്‍ ഈ മണ്ഡലത്തില്‍ വിജയം അജിത് പവാറിനൊപ്പമാണ്. 1967 മുതല്‍ 1990 വരെ ശരദ് പവാറായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.
Sign in
Sign in
Recover your password.
A password will be e-mailed to you.