പെരിങ്ങത്തൂർ :കനറാ ബാങ്കിൻ്റെ പെരിങ്ങത്തൂർ ശാഖ ഗുരുജി മുക്ക് സുലഭ് സെൻറർ കെട്ടിടത്തിൽ ജനറൽ മാനേജർ എസ്. അനിൽ കുമാർ നായർ ഉദ്ഘാടനം ചെയ്തു.പാനൂർ നഗരസഭ ചെയർമാൻ വി.നാസർ വിശിഷ്ടാതിഥിയായി .ഡപ്യൂട്ടി ജന. മാനേജർ ലത. പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ കെ. റുക്സാന ,ശാഖാ മാനേജർ പി.എ. അലോക് ,പി.കെ. അനിൽകുമാർ ,ദേവദാസ് മത്തത്ത്, എച്ച് .അനിരുധ് ,എം.അശോകൻ ,എന്നിവർ സംസാരിച്ചു .