മാഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃതത്തിൽ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 135 മാത് ജന്മദിനം ആഘോഷിച്ചു. ജവഹർലാൽ നെഹ്റുവിന്റെ ഛായ ചിത്രത്തിൽ പുഷ്പർച്ചന നടത്തി. ജന്മദിന സംഗമത്തിൽ എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി ഉത്തമൻ തിട്ടയിൽ, മാഹിബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, ശ്രീധരൻ പി.കെ,, പുഷ്പ രാജ് എം.പി, പ്രദീപൻ വളളിൽ , രാമചന്ദ്രൻ പി എന്നിവർ സംസരിച്ചു.