മാഹി : പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ 10, 12 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സു സംഘടിപ്പിച്ചു. നവോദയ വിദ്യാലയത്തിലെ 2010 പ്ലസ് ടൂ ബാച്ച് 17പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയാണ് നൂറോളം കുട്ടികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചത്.
പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധൻ റമീസ് പാറാൽ വിവിധ തൊഴിൽ മേഖലകളെ പരിചയപ്പെടുത്തിയും അവയിൽ എത്തിച്ചേരനുള്ള വഴികൾ വിശദീകരിച്ചും ക്ലാസ് നയിച്ചു..
സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഡോ. കെ.സജീവൻ അധ്യക്ഷത വഹിച്ചു. കെ.പി.രോഹിണി ആശംസ നേർന്നു. കെ.പി.ജിതിൻ സ്വാഗതവും എം സി വരുൺ നന്ദിയും പറഞ്ഞു.