പാറക്കൽ ഗവ.എൽ.പി സ്കൂളിലെ ദ്വിദിന കലോത്സവമായ ആർട്സ് ഫെസ്റ്റ് 2024 ന് തുടക്കമായി. നാടകം അവതരിപ്പിച്ചു കൊണ്ട് നാടക പ്രവർത്തകൻ സി.എച്ച്. മുഹമ്മദലി ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് ബൈജു പൂഴിയിൽ അദ്ധ്യക്ഷത വഹിച്ചു.മുൻ എ.ഡി.പി.സി. ദിവാനന്ദൻ.പി.സി, പ്രധാന അദ്ധ്യാപകൻ ബി.ബാലപ്രദീപ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, സുധീർ കേളോത്ത്, ടി.പി. സുരേഷ് ബാബു, അണിമ ടീച്ചർ സംസാരിച്ചു. കൊയ്യോത്തി, വെള്ളിയാങ്കല്ല്, അഴിമുഖം എന്നീ 3 വേദികളിലായി 20 ഇനങ്ങളിൽ 120 ഓളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.