ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കുറിച്ചിയിൽ റെയിൽവെ അടിപ്പാതക്ക് റെയിൽവെ അധികൃതർ അനുമതി നൽകിയതായി ഷാഫി പറമ്പിൽ എം.പി അറിയിച്ചു. തലശ്ശേരിക്കും മാഹിക്കുമിടയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക – പത്തലായി റോഡിൽ നിന്ന് ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിനെ ബന്ധിപ്പിക്കുന്നതാണ് കുറിച്ചിയിൽ റെയിൽവെ അടിപ്പാത. എം.കെ. ലത (ചെയർപേഴ്സൺ),കെ.പി. പ്രമോദ് (കൺവീനർ),കെ.കെ. രാജീവൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള അടിപ്പാത കർമ്മസമിതിയും ന്യൂമാഹി പഞ്ചായത്ത് അധികൃതരും ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഷാഫി പറമ്പിൽ റെയിൽവെ പാലക്കാട് ഡിവിഷനിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് റെയിൽവെ അധികൃതർ സ്ഥലപരിശോധന നടത്തിയ ശേഷം അനുമതി നൽകിയത്.അടിപ്പാതയും അനുബന്ധ പ്രവൃത്തികളും നടത്താനുള്ള റെയിൽവെ നിശ്ചയിക്കുന്ന ചെലവുകൾ തദ്ദേശ സ്ഥാപനം വഹിക്കണം. റെയിൽവെ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺ കുമാർ ചൌഥരിയാണ് എം.പി.യുടെ നിവേദനത്തിന് അടിപ്പാത അനുമതി സംബന്ധിച്ച മറുപടി അയച്ചിരിക്കുന്നത്. അടിപ്പാതക്ക് അനുമതി ലഭ്യമാക്കാൻ ശ്രമിച്ച എം.പി.യെ യു.ഡി.എഫ്. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.കെ. അനീഷ് ബാബു അഭിനന്ദിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.