മാഹി ബസിലിക്കയിൽ അത്ഭുത പ്രവർത്തകയായ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം പതിമൂന്നാം ദിവസത്തിലും മാഹി അമ്മയുടെ മാധ്യസ്ഥം തേടി അനേകായിരം വിശ്വാസികളാണ് ദേവാലയത്തിലെത്തിയത്.തിരുനാളിന്റെ പതിമൂന്നാം ദിവസം വൈകിട്ട് അഞ്ചരയ്ക്ക് ജപമാല നടത്തി . ആറുമണിക്ക് റവ. ഫാ. ഫ്രാൻസിസ് മരോട്ടിക്കാപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേന, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ നടന്നു. മതബോധനം, പി. ടി. എ അംഗങ്ങൾ എന്നിവർ ദിവ്യബലിക്ക് നേതൃത്വം വഹിച്ചു.തിരുനാളിന്റെ പതിനാലാം ദിനമായ ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും. ആറുമണിക്ക് റവ. ഫാ. ഷാജു ആന്റണി യുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് നൊവേന, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.