പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി എക്സെെസ് റേഞ്ചിന്റെ അധിക ചുമതലയുള്ള കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പെട്രോളിംഗിൽ പാപ്പിനിശ്ശേരി തുരുത്തിയിൽ വെച്ച് 1.135 കിലോഗ്രാം കഞ്ചാവ് സഹിതം പാപ്പിനിശ്ശേരി തുരുത്തിയിൽ കൃഷ്ണകൃപയിൽ പ്രകാശൻ്റെ മകൻ കെ വിഷ്ണുനാഥ് (26 ) നെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു .റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സജിത് കുമാർ പി എം കെ രാജീവൻ കെ ഇസ്മയിൽ കെ പ്രിവൻ്റീവ് ഓഫീസർ ജനാർദ്ദനൻ എം.കെ സിവിൽ എക്സൈസ് ഓഫീസർ വിവേക് എം കെ എന്നിവരും ഉണ്ടായിരുന്നു.