ന്യൂമാഹി: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിടാരംകുന്ന് കാസ കാൻ്റീൻ ഹോട്ടലിന് സമീപം അങ്കണവാടി ബീച്ച് റോഡിൽ എടുത്ത കുഴികൾ എസ്.ഡി.പി.ഐ. പ്രവർത്തകർ കോൺക്രീറ്റ് നിറച്ച് ഗതാഗതയോഗ്യമാക്കി. മാസങ്ങളേറെയായിട്ടും ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ നടക്കാത്ത അവസ്ഥയിൽ യാത്രാ ദുരിതം അവസാനിപ്പിക്കാനാണ് എസ്.ഡി.പി.ഐ.യുടെ പ്രതിഷേധ പരിപാടിയുടെ ഭാഗമായി റോഡിലെ കുഴികൾ അടച്ചത്. ഉസ്സൻമൊട്ട ബ്രാഞ്ച് പ്രസിഡൻ്റ് മുഹമ്മദ് സിനാൻ സെക്രട്ടറി സിജാഹ് സലീം, നിസാമുദ്ദീൻ, നുജൂം, മൊഹമ്മദ് ഷാബിൽ, റിഫാദ് ആലമ്പത്ത്, പി. അൻസാർ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.