Latest News From Kannur

നവരാത്രി ആഘോഷം

0

മാഹി: പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷികവും നവരാത്രി കലോത്സവവും സംഗീതോത്സവവും ഒക്ടോബർ 6 ന് ഞായറാഴ്ച പള്ളൂർ മഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.

കലാക്ഷേത്ര സ്ഥാപക രക്ഷാധികാരയായിരുന്ന സംഗീത സംവീധായകൻ കെ. രാഘവൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ 6നു കാലത്തു നടക്കുന്ന പുഷ്പാർച്ചയോടെയാണ് പരിപാടികൾ ആരംഭിക്കുക.വൈകീട്ടു 3 മണിക്ക് വാർഷികാഘോഷ സമാപന സമ്മേളനം എം.എൽ.എ. രാമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും.
ചടങ്ങിനോടനുബനിച്ച് ഗുരുവന്ദനവും വാർഷിക സോവനീർ പ്രകാശനവും നടക്കും.

വാർഷികത്തിൻ്റെ ഭാഗമായി എൽ. കെ.ജി മുതൽ ഹൈസ്കൂൾ വരെ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തിലെ വിജയികൾക്കും കലാക്ഷേത്ര കുടുംബമേളയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജ യികളായ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ചടങ്ങിൽ വിഷിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യും.

നവരാത്രി കലോത്സവ കലാപരിപാടികളിൽ വിനായക കലാക്ഷേത്രത്തിലെ വിദ്യാർഥികൾ നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും
തുടർന്ന് വിനായക കലാക്ഷേത്രത്തിലെ കലാകാരന്മാരെ അണി നിരത്തി അനിൽ പള്ളൂർ രചനയും ആവിഷ്ക്കാരവും നിർവ്വഹിക്കുന്ന ഇതിഹാസ നാടകം കർണ്ണൻ അരങ്ങേറും.
വിനായക കലാക്ഷേത്രത്തിലെ ഇത്തവണത്തെ വിദ്യാരംഭം ഒക്ടോബർ 13നു നടക്കും

Leave A Reply

Your email address will not be published.