മമ്പറം :സംസ്ഥാന ഗവൺമെന്റ് വയനാട് ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിൽ പ്രതിക്ഷേധിച്ച് കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം മമ്പറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി , മമ്പറത്ത് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മമ്പറം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേപ്പാട്ട് പ്രദീപൻ, എ പ്രസന്നൻ,കെചന്ദ്രൻ. സി.കെ.വിജയൻ മാസ്റ്റർ,സജീവൻ കിഴത്തൂർ, രഘു മമ്പറം, മാങ്കി ചന്ദ്രൻ, പി.പി. സജീവൻ, എന്നിവർ പ്രസംഗിച്ചു. എൻ. സുരേന്ദ്രൻ, ബി.മോഹനൻ, എം സത്യശീലൻ, പ്രയാഗ് പ്രദീപ്, പ്രകാശൻ കീഴത്തൂർ, പ്രകാശൻ പാണ്ട്യാലപറമ്പ് എന്നിവർ നേതൃത്വം നൽകി.