കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഒബിസി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പ്പയായി അനുവദിക്കുന്നതാണ്. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷണലുകൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. 6.8% വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നതാണ്. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. അപേക്ഷകർ പ്രൊഫഷണൽ കോഴ്സുകൾ ( എംബിബിഎസ്, ബി ഡി എസ്, ബി എ എം എസ്, ബി എസ് എം എസ്, ബിടെക്, ബി എച്ച് എം എസ്, ബിആർക്, വെറ്ററിനറി സയൻസ്, ബി എസ് സി അഗ്രികൾച്ചർ, ബിഫാം,ബയോടെക്നോളജി, ബി സി എ,എൽ എൽ ബി, എം ബി എ, ഫുഡ് ടെക്നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതലായവ) വിജയകരമായി പൂർത്തിയാക്കിയവർ ആയിരിക്കണം. പ്രായം 40 വയസ്സ് കവിയരുത്.
ഈ പദ്ധതി പ്രകാരം മെഡിക്കൽ/ ആയുർവേദ/ഹോമിയോ/സിദ്ധ/ ദന്തൽ ക്ലിനിക്ക്, വെറ്ററിനറി ക്ലിനിക്ക്, സിവിൽ എഞ്ചിനീയറിങ്ങ് കൺസൾട്ടൻസി, ഫാർമസി, ആർക്കിടെക്ചറൽ കൺസൾട്ടൻസി, സോഫ്റ്റ് വെയർ ഡവലപ്മെന്റ്, ഡയറി ഫാം, അക്വാകൾച്ചർ, ഫിറ്റ്നസ് സെന്റർ, ഫുഡ് പ്രൊസസ്സിംഗ് യൂണിറ്റ്, ഓർക്കിഡ് ഫാം, ടിഷ്യു കൾച്ചർ ഫാം, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം തുടങ്ങുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
വായ്പാ തുകയുടെ 20% ( പരമാവധി രണ്ട് ലക്ഷം രൂപ) പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്സിഡി ആയി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പ അക്കൌണ്ടിൽ വരവ് വെക്കുന്നതാണ്.
പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കിലെ സ്ഥിരതാമസക്കാരായ തത്പരരായ പ്രൊഫഷണലുകൾ കോർപ്പറേഷന്റെ കണ്ണൂർ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post