Latest News From Kannur

ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം..

0

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഉപകരണങ്ങൾ 17 ട്രക്കുകളിലായി വയനാട്ടിലേക്ക് കൊണ്ടുപോയിജില്ലയിൽ നിന്ന് 15 വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി വയനാട്ടിലേക്ക് തിരിച്ചുവയനാട്ടിലെ ദുരന്ത ബാധിതർക്ക്
കൈതാങ്ങായി കണ്ണൂർ ജില്ല . ജില്ലയുടെ ഔദ്യോഗിക സംവിധാനത്തിലൂടെ 15 വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് തിരിച്ചു.
ജില്ലാ പഞ്ചായത്ത് 10 വാഹനങ്ങളിലായാണ് അവശ്യ സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലേക്ക് അയച്ചത്.ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി കെ സുരേഷ് ബാബു, അഡ്വ ടി സരള, അഡ്വ കെ കെ രത്നകുമാരി, അസി : കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി രാധാകൃഷ്ണൻ ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.കണ്ണൂർ കോർപ്പറേഷൻ മൂന്നു വാഹനങ്ങളിലായും, തലശ്ശേരി , കണ്ണൂർ താലൂക്കുകൾ ഓരോ വാഹനങ്ങളിലായുമാണ് ദുരിതാശ്വാസ സാധനങ്ങൾ കൈമാറിയത്.  കണ്ണൂർ താലൂക്ക് ഓഫീസിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ജില്ലാ കലക്ടറും അസി: കലക്ടറും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറും പങ്കെടുത്തു.വിവിധ വ്യക്തികളും സംഘടനകളും അവശ്യ വസ്തുക്കളായ വസ്ത്രങ്ങൾ(പുതിയത്), കുടിവെള്ളം, സാനിറ്ററി പാഡ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, അരി, പയർ വർഗങ്ങൾ, തേയില പൊടി, പഞ്ചസാര മുതലായവ ഔദ്യോഗിക സംവിധാനങ്ങൾ വഴി ഏർപ്പെടുത്തിയ സംഭരണ കേന്ദ്രങ്ങൾക്ക് കൈമാറിയിരുന്നു.ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വാഹനങ്ങൾ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ തുടങ്ങിയവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു. കണ്ണൂർ താലൂക്ക് ഓഫീസിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ജില്ലാ കലക്ടർ അരുൺ കെ വിജയൻ അസി: കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

 

Leave A Reply

Your email address will not be published.