ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾ വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾക്കാവശ്യമായ അവശ്യ സാധനങ്ങൾ ശേഖരിച്ചു. പരിപാടിയിൽ സ്കൂൾ മാനേജർ ശ്രീ പ്രസീത് കുമാർ ,സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പ്രശാന്ത് തച്ചരത്ത്, എൻ സി സി ഓഫീസർ ശ്രീ ടി പി രവിദ്, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത,സ്കൂൾ ഹെഡ് ക്ലർക് ശ്രീ ഷനിൽ കുമാർ കെ സി , പത്തോളം എൻ സി സി കേഡറ്റുകളും പങ്കെടുത്തു. ശേഖരിച്ച അവശ്യ വസ്തുക്കൾ ഹവിൽദാർ പവൻ കുമാർ കശ്യപിന്റെ നേതൃത്വത്തിൽ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ ഓഫീസിൽ കൊണ്ടു പൊയി. നാളെ രാവിലെ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള എല്ലാ സബ് യൂണിറ്റുകളിൽ നിന്നും ശേഖരിച്ച അവശ്യ വസ്തുക്കൾ നേരിട്ട് പോയി ദുരിത ബാധിതർക്കു നൽകും.