മാഹി: പുതുച്ചേരി സർക്കാരിന്റെ കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിന്റെ പ്രമോഷനു വേണ്ടി ഒരു ഒളിമ്പിക്സ് മത്സര ഇന്നത്തെ പരിചയപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായി ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിൽ തായ്കൊണ്ടോ സെമിനാറും പരിശീലനവും സംഘടിപ്പിച്ചു.
കായിക അദ്ധ്യാപകൻ ശരൺ മോഹൻ്റെ അധ്യക്ഷതയിൽ പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മി ശില്പശാല ഉദ്ഘാടനം ചെയ്തു. എം എഫ് ടി എ മുഖ്യ പരിശീലകനും തായ്കൊണ്ടോ ഇൻ്റർ നാഷണൽ റഫറിയുമായ മാസ്റ്റർ ഫഹദ് പരിശീലനം നൽകി. കെ ശ്രീജ, എ ബിജുഷ, എം ഷൈനി എന്നിവർ സംസാരിച്ചു ആയോധന കലയായ
തായ്കൊണ്ടോ ഒളിമ്പിക്സിൻ്റെ ഭാഗമായതിൻ്റെ ചരിത്രമറിഞ്ഞതിനൊപ്പം അതിൻ്റെ പ്രദർശനം കണ്ടതും വിദ്യാർത്ഥികൾക്ക് ഒരു നവ്യ അനുഭവമായി. തുടർന്നും തായ്കൊണ്ടോയുടെ ഭാഗമായി അവ പരിശീലിക്കണമെന്നു കുട്ടികൾ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post