കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 24 മുതൽ ആഗസ്ത‌് 2 വരെ കലക്ടറേറ്റ് പരിസരത്ത് ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ ഉല്പന്ന പ്രദർശന വിപണനമേളയും കർക്കിടക കഞ്ഞി ഫെസ്റ്റും (പരമ്പാഗത ആരോഗ്യ ഭക്ഷ്യമേളയും) നടത്തുന്നു.ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജൂലൈ 24 ന് ഉച്ചക്ക് 1 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങളുടെ പ്രദർശന വിപണനവും കൂടാതെ കർക്കിടക കഞ്ഞി, കർക്കിടക പാനീയം. കർക്കിടക പായസം തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഭക്ഷ്യമേളയും ഉണ്ടായിരിക്കുന്നതാണ്.