Latest News From Kannur

ആഫ്രിക്കൻ പന്നിപ്പനി: ധന സഹായം മന്ത്രി ജെ ചിഞ്ചുറാണി വിതരണം ചെയ്തു

0

ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണവും സെമിനാറും ഉദയഗിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരൻ , മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി, ജില്ലാ പഞ്ചായത്ത് മെമ്പർ ടി സി പ്രിയ, ഉദയഗിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ഷാജു, ഉദയഗിരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ എസ് അഭിഷ, കെ ടി സുരേഷ് കുമാർ, ഷീജ വിനോദ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സരിത ജോസ്, ഗിരിജാമണി ടീച്ചർ, ഉദയഗിരി ഗ്രാമ പഞ്ചായത്ത് മെമ്പർ എം സി ജനാർദ്ദനൻ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി പ്രശാന്ത്, ഡോ. എ നസീമ, ഡോ. കെ എസ് ജയശ്രീ, ഡോ ബിജോയ് വർഗ്ഗീസ്, എൻ എം രാജു, ജോയിച്ചൻ പള്ളിയാലിൽ, ജയ്സൺ പല്ലാട്ട്, കെ ആർ രതീഷ്, പി ഡി ജയലാൽ, ഇ എം നാസർ എന്നിവർ സംസാരിച്ചു.
ദയാവധം നടത്തിയ 701 പന്നികൾക്കും നശിപ്പിച്ച തീറ്റക്കും നഷ്ടപരിഹാരമായി ആകെ 36,04,810 രൂപയാണ് വിതരണം ചെയ്തത്.പായം,അയ്യൻകുന്ന് , ഉദയഗിരി, മാലൂർ, കണിച്ചാർ പഞ്ചായത്തുകളിലെ കർഷകർക്കാണ് ഉദയഗിരി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ധനസഹായം വിതരണം ചെയ്തത്.
തുടർന്ന് നടന്ന സെമിനാറിൽ പന്നി വളർത്തൽ – അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ഡോ പി എൻ ഷിബു ക്ലാസ് എടുത്തു.

Leave A Reply

Your email address will not be published.