Latest News From Kannur

ഉമ്മൻചാണ്ടി അനുസ്മരണം

0

 കണ്ണൂർ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ , കോലത്തുവയൽ കോൺഗ്രസ്സ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.
കാരുണ്യന്റെ മൂർത്തീഭാവമായ മുൻ കേരളാ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കോലത്തു വയൽ മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ആന്റണി ഉദ്ഘാടനം ചെയ്തു . എൻ തമ്പാൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ കല്യാശേരി, പി ലക്ഷമണൻ , പവിത്രൻ ഐ വി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.