കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ‘കർക്കിടക വായന ‘ പുസ്തകാസ്വാദന സദസ്സിൻ്റെ താലൂക്ക് തല ഉദ്ഘാടനം നടന്നു. തലശ്ശേരി താലൂക്ക് തല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ നിർവഹിച്ചു. തലശ്ശേരി സ്പോർട്ടിങ് യൂത്ത് ലൈബ്രറിയിൽ ചേർന്ന ചടങ്ങിൽ സിനിമ താരം സുശീൽകുമാർ തിരുവങ്ങാട് മുഖ്യാതിഥിയായി. ഇരിട്ടി താലൂക്ക് തല ഉദ്ഘാടനം പായം ഗ്രാമീണ ഗ്രന്ഥശാലയിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ നിർവഹിച്ചു. പയ്യന്നൂർ താലൂക്ക് തല ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ താലൂക്ക് സെക്രട്ടറി കെ ശിവകുമാർ, വൈക്കത്ത് നാരായണൻ, വി പിസുകുമാരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ, തളിപ്പറമ്പ് താലൂക്കിൽ പരിപാടി നടക്കും.