ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാലവർഷത്തെ തുടർന്ന് ജില്ലയില്‍ 10 വീടുകള്‍ പൂര്‍ണമായും 218 വീടുകൾ ഭാഗികമായും തകര്‍ന്നു. ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിൽ മൂന്നു വീടുകൾ വീതം പൂർണമായി തകർന്നു. കണ്ണൂർ താലൂക്കിൽ ഒരു വീടും പൂർണ്ണമായി തകർന്നു.തലശ്ശേരി താലൂക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത്. ഇവിടെ 60 വീടുകൾക്കാണ് ഭാഗികമായി നാശനഷ്ടം വന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരിട്ടിയിൽ 54 ഉം , തളിപ്പറമ്പിൽ 46 ഉം പയ്യന്നൂരിൽ 36 ഉം , കണ്ണൂരിൽ 22 ഉം വീടുകൾ ഇതുവരെ ഭാഗികമായി തകർന്നു.കാലവർഷത്തിൽ ഇതുവരെ ജില്ലയിൽ 10 മുങ്ങി മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.