Latest News From Kannur

ഒരുമ സി.ഇ.ബി അലൂമിനി മീറ്റ് : 27 ന് മാഹിയിൽ

0

മാഹി: സി.ഇ.ഭരതൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഒരുമയുടെ സി.ഇ.ബി അലൂമിനി മീറ്റ് ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി എന്ന പരിപാടി ജൂലൈ 27 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ മാഹി സി.ഇ.ഭരതൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. അലൂമിനി മീറ്റിൻ്റെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും. മാഹി സി.ഇ.ഒ തനൂജ.എം.എം അദ്ധ്യക്ഷത വഹിക്കും. കൂട്ടായ്മയുടെ സഹായത്താൽ പഠനം പൂർത്തികരിച്ച ആറളം ഫാംമിലെ ചതിരൂർ പ്രദേശത്തെ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. സമ്മാനദാനവും നടത്തും
വിവിധ കലാപരിപാടികൾ
ഗുരുവന്ദനം,കൂട്ടായ്മയുടെ സാംസ്കാരിക പരിപാടികൾ, മ്യൂസിക്കൽ നൈറ്റ് എന്നിവയുണ്ടാവും മാഹി ഗവ.ഗേൾസ് ഹൈസ്കൂൾ തുടക്കം മുതലുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ഏകദേശം ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ
ഷംന ബീബി.പി, തുഹിന ദേവ്, മുഹമ്മദ് തനീഷ്, ഷർമിന.വി എന്നിവർ അറിയിച്ചു. ബന്ധപെടെണ്ട നമ്പർ
789 897950, 7025821182

Leave A Reply

Your email address will not be published.