പാനൂർ :കേരള സീനിയർ സിറ്റിസൺ ഫോറം കരിയാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പട്ട്യേരി കുഞ്ഞികൃഷ്ണൻ അടിയോടി, വി.പി. ശങ്കരൻ അനുസ്മരണവും എൻഡോമെന്റെ വിതരണവും നടന്നു. സീനിയർ സിറ്റിസൺ സ്റ്റേറ്റ് സെക്രട്ടറി വി.പി. ചാത്തു മാസ്റ്റർ , കെ.കെ.ഭരതൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.സി.ടി. വിജയൻ മാസ്റ്റർ എൻഡോമെന്റെ വിതരണം നടത്തി. കൗൺസിലർ എ .എം . രാജേഷ് ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.കെ.ശങ്കരൻ സ്വാഗതവും, കെ. അശോകൻ നന്ദിയും പറഞ്ഞു.