എടക്കാട്: എടക്കാട് പബ്ളിക് ലൈബ്രറി സീനിയർ ഫോറത്തിൻ്റെയും കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം സംഘടിപ്പിച്ചു. ഫോറം വൈസ് പ്രസിഡൻ്റ് കണ്ണോത്ത് വിജയൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം.വി ശ്രീലേഖ ‘വയോജനങ്ങളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങൾ’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ലൈബ്രറി ആക്ടിംഗ് പ്രസിഡൻ്റ് ടി.വി വിശ്വനാഥൻ മാസ്റ്റർ, പ്രൊഫ. എം വിജയൻ, സുരേന്ദ്രൻ രയരോത്ത്, വി.പി അബ്ദുൽഖാദർ, നാവത്ത് ചന്ദ്രൻ, സി. എ പത്മനാഭൻ, എം.ടി ജിനരാജൻ, പി അബ്ദുൽ മജീദ്, കെ.കെ ശ്രീമതി, സി. ഒ ഗിരീശൻ, പി.വി അബൂബക്കർ സംസാരിച്ചു. സീനിയർ ഫോറം ജനറൽ സെക്രട്ടറി സി. വിജയൻ സ്വാഗതവും സി.വി ശശിധരൻ നന്ദിയും പറഞ്ഞു. ഒ സത്യൻ, കെ.കെ ലക്ഷ്മി, ടി.കെ ലത്തീഫ്, കെ പ്രമോദ് നേതൃത്വം നൽകി.