പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സാങ്കേതിക മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും നടപ്പിലാക്കുന്ന കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ പദ്ധതിയില്‍ സഹകരിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. അപേക്ഷാ ഫോറവും കൂടുതല്‍ വിവിരങ്ങളും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തിയ്യതി ജൂലൈ 15. ഫോണ്‍: 0495 2377786