പാനൂർ :കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡ് കക്കോട്ട് വയൽ അംഗൻവാടിക്ക് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിടൽ നടന്നു. കെ.പി. മോഹനൻ എം.എൽ. ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന കോച്ചുകുമാരൻ സംഭാവന ചെയ്ത സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.അംഗൻവാടിക്ക് സ്ഥലം സംഭാവന ചെയ്ത കോച്ചുകുമാരൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കെ.പി.മോഹനൻ എം.എൽ.എ. പറഞ്ഞു.എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത അധ്യക്ഷയായി. വാർഡ് മെമ്പർ കെ.കെ.സനൂബ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ,കെ.അനിത,മഹിജ,
ടി കെ ചന്ദ്രൻ മാസ്റ്റർ,മുകുന്ദൻ മാസ്റ്റർ ,സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ.പി. റിനിൽ,ജെ.കെ. മൂസ്സ,എം.എം.ശാരദ, കെ.പി.കുമാരൻ,കെ.മുകുന്ദൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അസി. എഞ്ചീനീയർ പി വി .രാജീവ്, കരാറുകാരൻ എം. രാജൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post