മാഹി: മൂലക്കടവ് ഗവ. എൽ.പി. സ്കൂളിൽ നിപുൺ ഭാരത് പുതുവൈ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.പ്രൈമറി വിഭാഗം കുട്ടികൾക്ക് ഭാഷയിലും ഗണിതത്തിലും അടിസ്ഥാന ധാരണ സൃഷ്ടിക്കാനായി ആവിഷ്ക്കരിച്ച നിപുൺ ഭാരത് പുതുവൈ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവല്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.മൂന്നാം ക്ലാസ്സിലെത്തിയ കുട്ടി ശരിയായി വായിക്കാനും എഴുതാനുമുള്ള കഴിവിലും ഒപ്പം ഗണിതശാസ്ത്രത്തിലും അടിസ്ഥാന ബോധം ആർജ്ജിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പ്രധാനാധ്യാപിക ഒ.ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു.എം. വിദ്യ ടീച്ചർ ആമുഖ ഭാഷണം നടത്തി.റിട്ടയേർഡ് ഹെഡ്മാസ്റ്റർ എം. മുസ്തഫ രക്ഷിതാക്കൾക്കുള്ള ബോധവല്ക്കണ ക്ലാസ്സു നയിച്ചു.നിപുൺ ഭാരത് എഫ്. എൽ.എൻ. രക്ഷാകർതൃ സംഗമത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൻ വിതരണം ചെയ്തു.അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷ നഫീസ ഹനീഫ് അധ്യക്ഷത വഹിച്ചു.കെ-രൂപശ്രീ, എം.കെ. പ്രീത, ജിൽറ്റി മോൾ ജോർജ് എന്നിവർ സംസാരിച്ചു.എം. റെന്യ സ്വാഗതവും എo.കെ.അശ്വന നന്ദിയും പറഞ്ഞു.